Wednesday, March 23, 2011

Vote for V Chamunni





വിക്ടോറിയ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ എ ഐ എസ് എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സി.പി.ഐ ജില്ലാ സീക്രട്ടറി, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍, എന്നീ നിലകളില്‍ ജില്ലയിലും മണ്ഡലത്തിലും പരിചിത സാന്നിധ്യം. സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കിസാന്‍സഭ സംസ്ഥാന പ്രസിഡന്റും കാംകോ ചെയര്‍മാനുമാണ്. നിയമസഭയിലേക്ക് ഇത് കന്നിയങ്കം

Content Courtesy http://www.ldfkeralam.org:

2 comments:

  1. മണ്ണാര്‍ക്കാടിനുവേണ്ടത് പരിസ്ഥിതിസൗഹൃദ മനുഷ്യപക്ഷവികസനം -കെ.പി.എസ്. പയ്യനെടം (സാംസ്‌കാരികപ്രവര്‍ത്തകന്‍)
    Posted on: 25 Mar 2011


    മണ്ണാര്‍ക്കാടിന് രണ്ട് സവിശേഷതകളുണ്ട്. വിശ്വപ്രസിദ്ധമായ സൈലന്റ്‌വാലി ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് അതിലൊന്ന്. മറ്റൊന്ന് ആദിവാസികളുടെ ആവാസഭൂമിയായ അട്ടപ്പാടിയുടെ സാന്നിധ്യമാണ്.

    ആദിവാസിജനതയുടെ കൃഷി, തൊഴില്‍, സാംസ്‌കാരിക ത്തനിമകള്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന പ്രത്യേകവികസന പാക്കേജുതന്നെ ആവിഷ്‌കരിക്കണം. കുടിയേറ്റകര്‍ഷകരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സന്തുലിതസമീപനം ഉണ്ടാവേണ്ടതുണ്ട്.

    പതിനെട്ടിലധികം പഞ്ചായത്തുകള്‍ തങ്ങളുടെ കുടിവെള്ള പദ്ധതികള്‍ക്കായി കുന്തിപ്പുഴയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, പുഴ അനുദിനം ശോഷിക്കുകയാണ്. അമിതജലചൂഷണം, മണലെടുപ്പ്, കൈയേറ്റം എന്നിവയാണ് കാരണങ്ങള്‍. കുന്തിപ്പുഴയെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ അനിവാര്യമാണ്. പാത്രക്കടവിനുതാഴെ കാരാപ്പാടത്ത് പുഴയെ അറിയാനും അനുഭവിക്കാനും കഴിയുന്ന പുഴസൗഹൃദമേഖലയും തത്തേങ്ങലത്ത് കാടിനെ അറിയാനും അനുഭവിക്കാനും കഴിയുന്ന വനസൗഹൃദമേഖലയും രൂപവത്കരിക്കാവുന്നതാണ്.

    ഉപ്പുകുളം മുതല്‍ ആനമൂളിവരെ നീണ്ടുകിടക്കുന്ന വലിയൊരുവനമേഖല മണ്ഡലത്തിലുണ്ട്. മലയോരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മലഞ്ചരക്കുകളുടെ ഉത്പാദനവുംവിപണനവും മലയോരഗതാഗതം എന്നിവയെല്ലാം ആലോചനയില്‍ വരണം. വളരെയധികം റബ്ബര്‍കര്‍ഷകരുള്ള മണ്ണാര്‍ക്കാട്ട് റബ്ബര്‍ അനുബന്ധ വ്യവസായസാധ്യത ആരായേണ്ടതാണ്.

    ദേശീയപാത കടന്നുപോകുന്ന നഗരത്തിന്റെ തീരാശാപമാണ് ഗതാഗതകുരുക്ക്. ബൈപ്പാസ് തന്നെയാണ് ശാശ്വതപരിഹാരം. പക്ഷേ, നടപടികള്‍ എവിടെയും എത്തിയിട്ടില്ല. ബൈപ്പാസ് വന്നാലും നഗരത്തിന്റെ നിലനില്പിന് കുന്തിപ്പുഴപ്പാലം അനിവാര്യമാണ്. കുന്തിപ്പുഴപ്പാലത്തിന്റെ വീതികുറവ് ഗതാഗതം സങ്കീര്‍ണമാക്കുന്നു. ജനകീയ ഇടപെടല്‍ അധികൃതരുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. പക്ഷേ, തുടര്‍നടപടികള്‍ക്കായുള്ള ഇടപെടല്‍ വേണം.

    ReplyDelete
  2. മണ്ണാര്‍ക്കാട്ട് വി. ചാമുണ്ണി നാമനിര്‍ദേശപത്രിക നല്‍കി
    Posted on: 25 Mar 2011


    മണ്ണാര്‍ക്കാട്: നിയോജകമണ്ഡലം ഇടതുമുന്നണിസ്ഥാനാര്‍ഥി വി. ചാമുണ്ണി വ്യാഴാഴ്ച ഉച്ചയോടെ വരണാധികാരി മുമ്പാകെ നാമനിര്‍ദേശപത്രിക നല്‍കി.

    മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ്ഓഫീസര്‍ കൂടിയായ ജെയിംസ് മാത്യു മുമ്പാകെ രണ്ടുസെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. മണ്ണാര്‍ക്കാട് കൊങ്ങശ്ശേരി ഭവനില്‍നിന്ന് ഇടതുമുന്നണി പ്രവര്‍ത്തകരും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. ഡെപ്യൂട്ടി സ്​പീക്കര്‍ ജോസ്‌ബേബി, സി.പി.എം. ഏരിയാസെക്രട്ടറി എം. ചന്ദ്രശേഖരന്‍, സി.പി.ഐ. ജില്ലാസെക്രട്ടറി വിജയന്‍ കുനിശ്ശേരി, പി. ശിവദാസന്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, സി. ജയാനന്ദന്‍, എ. അയ്യപ്പന്‍, പി.പി.ഏനു, പി. പ്രഭാകരന്‍, സുരേഷ്ബാബു, കെ.പി. മസൂദ് എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ബുധനാഴ്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എന്‍. ഷംസുദ്ദീന്‍ പത്രിക നല്‍കിയിരുന്നു. വ്യാഴാഴ്ച മുസ്‌ലിംലീഗിലെ ടി.എ. സലാമും പത്രിക നല്‍കിയിട്ടുണ്ട്.

    ReplyDelete